Skip to main content

 'നീക്കാം ഉറവിടങ്ങള്‍ ;കാക്കാം ജീവിതങ്ങള്‍ ' · ഡെങ്കിപനി ബോധവല്‍ക്കരണ ക്യാമ്പയിര്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

മഴക്കാല രോഗങ്ങള്‍ക്കെതിരായ ബോധവത്കരണം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. ചെറു വീഡിയോകളിലൂടെയാണ് കൊതുകുജന്യരോഗങ്ങള്‍ക്കെതിരായ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നത്. കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും വര്‍ധിച്ചതോടെയാണ് 'നീക്കാം ഉറവിടങ്ങള്‍, കാക്കാം ജീവിതങ്ങള്‍' എന്ന സന്ദേശമുയര്‍ത്തിയുള്ള വീഡിയോകള്‍ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നത്. ഉറവിട നശീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണ് ഓരോ വീഡിയോയും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പി വി മഹേഷ്‌കുമാറിന്റെതാണ് രചനയും സംവിധാനവും. സയന.എസ്, പി.വി.രാജന്‍,സത്യനാഥന്‍.പി, ടി.വി.സുധീര്‍കുമാര്‍ എന്നിവരാണ് അഭിനയിച്ചത്.  കാമറയും എഡിറ്റിങ്ങും ശ്രീജിത്ത് കരിവെള്ളൂരും സംഗീതമിശ്രണം പി പി ജയനും നിര്‍വഹിച്ചിരിക്കുന്നു.

ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍ ,ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, കമല്‍ കെ ജോസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

date