Skip to main content

ഹയര്‍ സെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷന്‍:  ഓപ്ഷന്‍ മാറ്റത്തിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍സെക്കണ്ടറി കോഴ്‌സിന് പ്രൈവറ്റായി രജിസ്‌ട്രേഷന്‍ നേടിയ, പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സബ്ജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം വരുത്തുന്നതിന് അപേക്ഷിക്കാം. മാറ്റം ആവശ്യമുള്ളവർ മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങള്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം scolekerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിൽ ജൂണ്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രതീഷ് കാളിയാടന്‍ അറിയിച്ചു

date