Skip to main content

കുട്ടികള്‍ക്ക് മാനസിക പിന്തുണയേകാന്‍  സര്‍ഗ്ഗവസന്തം ഹാഷ്ടാഗ് ക്യാമ്പയിന്‍

കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി  സര്‍ഗ്ഗവസന്തം-2021 എന്ന ഹാഷ് ടാഗുമായി വനിതാ ശിശു വികസന വകുപ്പും  ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ആറു മുതല്‍ 18 വയസ്സു വരെ പ്രായമുള്ള കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് വൈവിധ്യമാര്‍ന്ന മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കളര്‍ ഓഫ് ഫ്യൂച്ചര്‍ - ചിത്രരചന (പെന്‍സില്‍), ലെറ്റ്‌സ് ഡാന്‍സ് ടുഗെതര്‍ - സിനിമാറ്റിക് ഡാന്‍സ്/ ഫ്യൂഷന്‍ ഡാന്‍സ്, ക്രിയേറ്റീവ് കിഡ് - ക്രാഫ്റ്റ്, ഹൗസ് ഫുള്‍- വീഡിയോഗ്രഫി, പ്രാണ- ആരോഗ്യവും ശുചിത്വവും എന്നിങ്ങനെ അഞ്ച് വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സൃഷ്ടികള്‍ #Sargavasantham2021#Kannur# എന്ന ഹാഷ് ടാഗോടുകൂടി സോഷ്യല്‍ മീഡിയയില്‍  പങ്കുവെക്കണം.  കുട്ടിയുടെ പേര്, വയസ്സ്, ക്ലാസ്സ്, സ്‌കൂള്‍, ജില്ല എന്നിവ രേഖപ്പെടുത്തണം.  മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക്  ജില്ലാ തലത്തില്‍ സമ്മാനം ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന സൃഷ്ടികള്‍ സംസ്ഥാന തലത്തിലേക്ക് പരിഗണിക്കും. സൃഷ്ടികള്‍ 2021 ജൂണ്‍ 10 നും 25 നും ഇടയില്‍ തയ്യാറാക്കിയവയായിരിക്കണം. ചിത്രരചനകള്‍ coloroffuture@gmail.com ലേക്കും (ഫോണ്‍: 8921397338) ഡാന്‍സ് വീഡിയോകള്‍ letsdancetogether@gmail.com (ഫോണ്‍: 7306238311)ലേക്കും ക്രാഫ്റ്റ് വീഡിയോകള്‍ creativekidkannur@gmail.com (ഫോണ്‍: 6238487259) ലേക്കും ഹൗസ്ഫുള്‍ വീഡിയോഗ്രഫി housefullknr@gmail.com (ഫോണ്‍: 7012547009) ലേക്കും പ്രാണ ആരോഗ്യ ശുചിത്വം വീഡിയോകള്‍ praana2021@gmail.com (9633731533) ലേക്കും  ജൂണ്‍ 25നകം അയക്കണം

date