Skip to main content

മഴക്കാലപൂർവ്വ ശുചീകരണവുമായി ജില്ലാ ശുചിത്വ മിഷൻ

മഴക്കാലപൂർവ്വ ശുചീകരണവുമായി ജില്ലാ ശുചിത്വ മിഷൻ. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജനകീയ ശുചീകരണ പരിപാടി. ശനിയാഴ്ച (ജൂൺ അഞ്ച്) പൊതു സ്ഥലങ്ങളിലും ഞായറാഴ്ച (ജൂൺ ആറ്) വീടുകളിലും ശുചീകരണം നടക്കും. സിവിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് മഴയൊരുക്കം എന്ന പേരിൽ സെൽഫി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. കുടുംബാംഗങ്ങളോടൊപ്പം വീടും പരിസരവും വൃത്തിയാക്കുന്നതിന്റെയും വീട്ടുപറമ്പിൽ വൃക്ഷത്തൈ നടുന്നതിന്റെയും ഫോട്ടോ  9633813913, 9446958519 എന്ന വാട്സ്അപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കണം. തെരഞ്ഞെടുക്കുന്ന ഫോട്ടോകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.  
മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജയ്സൺ മാത്യു, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രസിഡന്റുമാരും, സെക്രട്ടറിമാരും, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു. ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ലക്ഷ്മി എ സ്വാഗതവും, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.വി പ്രേമരാജൻ നന്ദിയും പറഞ്ഞു.

date