Skip to main content

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് പ്രവേശനം

പട്ടികജാതി, പട്ടികവർഗ റസിഡൻഷ്യൽ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ വെള്ളച്ചാലിലെ ആൺകുട്ടികളുടെയും പരവനടുക്കത്തെ പെൺകുട്ടികളുടെയും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ആയ, നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ www.stmrs.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം. ജാതി, വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ് കാസർകോട്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പനത്തടി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് കാസർകോട്്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എൻമകജെ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് നീലേശ്വരം, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കാസർകോട്, പട്ടികജാതി ഓഫീസ് കാസർകോട് എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 10. ഫോൺ: 04994 255466

date