Skip to main content

ശുചിത്വ നഗരസന്ദേശവുമായി കാസർകോട് നഗരസഭ

ശുചിത്വത്തിനും ഹരിതവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് കാസർകോട് നഗരസഭയുടെ ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം. ക്ലീൻ കാസർകോട്, ഗ്രീൻ കാസർകോട് എന്ന സന്ദേശവുമായി ശനിയാഴ്ച എല്ലാ വാർഡിലും വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കും. നഗരവും അങ്കണവാടികളും സാംസ്‌കാരിക കേന്ദ്രങ്ങളും ശുചീകരിക്കും. ഞായറാഴ്ച നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളും പരിസരങ്ങളു ശുചീകരിക്കും.

date