Skip to main content

ജില്ലാ പഞ്ചായത്ത് പരിസരം ഹരിതാഭമാക്കല്‍ പദ്ധതിയുടെ  ഉദ്ഘാടനം ജൂണ്‍ 5ന്

 

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ഇടുക്കി സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ 5 ഉച്ചയ്ക്ക് 12ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് പരിസരം ഹരിതാഭമാക്കാന്‍ പദ്ധതിയുടെ ഉദ്ഘാടനം എം. എം. മണി എംഎല്‍എ നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പരിസ്ഥിതി സന്ദേശം നല്‍കും.  

ഇടുക്കി ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷാണ്‍ട്രീ ടോം മുഖ്യപ്രഭാഷണം നടത്തും.  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍,  വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. എന്‍ മോഹനന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ഭവ്യ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ ആന്റണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുരുവിള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍      പി. കെ വിപിന്‍ദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ സംസാരിക്കും.

date