Skip to main content

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌കൂള്‍ പ്രവേശനം

        
    പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍  പട്ടികവര്‍ഗ്ഗ വികസനവകുപ്പിനു കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2021-2022 അദ്ധ്യയനവര്‍ഷം 5,6 ക്ലാസ്സുകളിലേക്കുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.  കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക്  വരുമാനപരിധി ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്  എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസ്സിലേക്ക് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രവും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സിലേക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം.   ഇത് സംബന്ധിക്കുന്ന വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ഇടുക്കി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസ്, പൂമാല/പീരുമേട്/കട്ടപ്പന/ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.   നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, നിലവില്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും ലഭിക്കുന്ന  ഗ്രേഡ് റിപ്പോര്‍ട്ട് എന്നിവ സഹിതം പ്രമോട്ടര്‍മാര്‍ മുഖേനയോ നേരിട്ടോ  പ്രോജക്ട് ഓഫീസര്‍/ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അയക്കേണ്ടതാണ്.  അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തിയതി  ജൂണ്‍ 20 വൈകിട്ട്  5 മണി. 
 

date