Skip to main content

വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ആകാം

 

ലോക്ക് ഡൗണ്‍ സമയത്ത് വിദേശ ഭാഷ പഠിക്കുവാനും സര്‍ട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ആകുവാനും അവസരമൊരുങ്ങുന്നു.  കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ അസാപ് കേരളയുടെ ആഭിമുഖ്യത്തിലാണ് അതത് വിദേശ രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് വിവിധ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടുന്നതിനായി ഓണ്‍ലൈന്‍ ഭാഷാ കോഴ്സുകള്‍ ആരംഭിക്കുന്നത്.

അതിനോടൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നേടാനും അതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ എന്‍എസ്‌ക്യുഎഫ് ലെവല്‍ 6 സര്‍ട്ടിഫിക്കറ്റോട് കൂടി ഒരു അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ആകുവാനുള്ള കോഴ്‌സും അസാപ് അസാപ് ഒരുക്കുന്നുണ്ട്. ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയുമാണ് കോഴ്‌സ് മൊഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.

അസാപ് ഓണ്‍ലൈന്‍ വഴി നല്‍കുന്ന വിദേശ ഭാഷ കോഴ്സുകളും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സും അവയുടെ വിശദംശങ്ങളും ചുവടെ ചേര്‍ക്കുന്നു.

1. ജാപ്പനീസ് -  

കോഴ്‌സ് കാലാവധി - Level N5 - 120 മണിക്കൂര്‍  
പരീക്ഷ - ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് 
കോഴ്‌സ് ഫീസ് -  13685 (GST ഉള്‍പ്പടെ) *

15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999638, 9495999699

2. ജര്‍മന്‍  
കോഴ്‌സ് കാലാവധി -  ലെവല്‍ A1 - 90 മണിക്കൂര്‍ 
കോഴ്‌സ് ഫീസ് -  15232 (GST ഉള്‍പ്പെടെ) * 
15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999675, 9495999648 

3. ഫ്രഞ്ച് 
 കോഴ്‌സ് കാലാവധി - ലെവല്‍ A1 - 100 മണിക്കൂര്‍   
കോഴ്‌സ് ഫീസ് -  11781 (GST ഉള്‍പ്പടെ) *

15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999654, 9495999633.
(* അസ്സെസ്സ്‌മെന്റ് ഫീസ് ഉള്‍പ്പെടാതെ.)

4. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സ് 
കോഴ്‌സ് കാലാവധി: 156 മണിക്കൂര്‍ + 30 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പ്
കോഴ്‌സ് ഫീസ്: ? 15946 (GST ഉള്‍പ്പടെ) 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999719, 9495999732 

ഓണ്‍ലൈന്‍, ഓഫ്ലൈന്‍  ക്ലാസായിരിക്കും നടക്കുക.
ഉടനെ ആരംഭിക്കുന്ന ഈ കോഴ്‌സുകള്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 04/06/2021.
രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.asapkerala.gov.in അല്ലെങ്കില്‍ www.skillparkkerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date