Skip to main content

ബിഗ്ടാക്കത്തോണ്‍ 2021  ഇന്ന് (4) ആരംഭിക്കും

 

സംസ്ഥാന സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കു ന്ന എം.ബി.എ കോളേജായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര അലുമിനി അസോസിയേഷനും, ഇ.ഡി ക്ലബ്ബുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിലെ ഉന്നത ബിസിനസ്സ് പ്രൊഫഷണലുകളുമായി സംവദിക്കുന്നതിനായി ബിസിനസ്സ് ടാക്കത്തോണ് 2021 സംഘടിപ്പിക്കുന്നു . ജൂണ്‍ 4 മുതല്‍ 13 വരെ നീണ്ട് നില്‍ക്കുന്ന ഈ സംവാദന പരിപാടിയുടെ മുഖ്യ ലക്ഷ്യം ബിസിനസ്സിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന ന്യൂതന പ്രവണതകളെക്കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ ചിന്തിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. കേപ്പ് ഡയറക്ടര്‍  ഡോ. ആര്‍ ശശികുമാര്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന ഈ ചടങ്ങില്‍ ഐ.എം.റ്റി ഡയറക്ടര്‍ ഡോ. പ്രശാന്ത് എ.കെ സ്വാഗതവും, കേരളാ യൂണിവേഴ്‌സിറ്റി മാനേജ് മെന്റ് വിഭാഗം മേധാവി ഡോ.കെ.എസ് ചന്ദ്രശേഖര്‍ വിശിഷ്ട അതിഥിയായും, ബഹറിന്‍ ബെല്‍ മാര്‍ക്ക് കമ്പനിയുടെ ജനറല്‍ മാനേജര്‍ എം.കെ ഗണേഷ് കുമാര്‍ മുഖ്യ പ്രഭാഷകനും ആകുന്നു. ഈ ചടങ്ങില്‍ ഐ.എം.റ്റി ലക്ചറര്‍ ആര്‍. ഹരികൃഷ്ണന്‍ നന്ദിയും പ്രകാശിപ്പിക്കുന്നു. എം.ബി.എ ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ താത്പര്യമുള്ള ഏവരേയും ഈ മെഗാ ഓണ്‍ലൈന്‍ ഇവന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590599431, 7022383484 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

date