Skip to main content

അനുവദിക്കപ്പെട്ട കടകളുടെ പ്രവർത്തനം രാവിലെ ഒമ്പതു മുതൽ വൈകിട്ട് 7.30 വരെ

 

ആലപ്പുഴ: റേഷൻ കടകൾ, ഭക്ഷ്യ-പലചരക്ക്, പഴം-പച്ചക്കറി , പാല്-പാലുത്പന്നങ്ങൾ, മാംസം-മത്സ്യം, മൃഗങ്ങൾ-കോഴി-കാലിത്തീറ്റ കടകൾക്കും ബേക്കറികൾക്കും ഇലക്ട്രിക്കൽ, പ്ലംബിംഗ് സാമഗ്രികൾ അടക്കം കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും പാക്കിംഗ് സാമഗ്രികളടക്കം വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഒമ്പതു മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കാമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ജൂൺ മൂന്നിന് ഇറക്കിയിരുന്നു. എന്നാൽ നിയന്ത്രിതമേഖലകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം തുടരും.  
 

date