Skip to main content

സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം 7-ന് ആരംഭിക്കും

സ്‌കോള്‍ കേരള മുഖേന 2021-22 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ ഈ മാസം 7 മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള വിജ്ഞാ പനത്തിലും മാര്‍ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേനെ ഒന്നാം വര്‍ഷം ഹയര്‍സെക്കന്‍ഡറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. 

ഓണ്‍ലൈയിനില്‍  രജിസ്റ്റര്‍ ചെയ്ത  അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം: 695012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ് /രജിസ്റ്റര്‍ഡ് തപാല്‍ മാര്‍ഗമോ ഈ മാസം 23 ന് വൈകുന്നേരം അഞ്ചിനകം എത്തിക്കേണ്ടതാണെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു.

 

date