Skip to main content

പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകള്‍ നട്ട് ജനപ്രതിനിധികള്‍

ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി വൃക്ഷത്തൈ നടീലും പരിപാലനവും പദ്ധതിയുടെയും പച്ചത്തുരുത്ത് പദ്ധതിയുടെയും ചടയമംഗലം ബ്ലോക്ക്തല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. വെളിനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, വൈസ് പ്രസിഡന്റ് ഹരി.വി.നായര്‍, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ എ. എം. ആരിഫ് എം. പി,  പ്രസിഡന്റ് ദീപ്തി രവീന്ദ്രനും അംഗങ്ങള്‍ക്കും ഫലവൃക്ഷ തൈകള്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്ക് ഹൈബ്രിഡ് പച്ചക്കറി തൈകള്‍ നല്‍കി ഊര്‍ജ്ജിത പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം സി.ആര്‍. മഹേഷ് എം.എല്‍.എ നിര്‍വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ•ാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം നഗരസഭയിലെ പരിസ്ഥിതി ദിനാഘോഷപരിപാടികള്‍ക്ക് വൃക്ഷത്തൈ നട്ടു കൊണ്ട് എം. മുകേഷ് എം. എല്‍. എ. തുടക്കമിട്ടു.  മേയര്‍ പ്രസന്ന ഏണസ്റ്റ്, സ്ഥിരം സമിതി അധ്യക്ഷ•ാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
വെട്ടിക്കവല, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തുകളിലെ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക്  കെ. ബി. ഗണേഷ്‌കുമാര്‍ എം. എല്‍.എ  നേതൃത്വം നല്‍കി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍  പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, തെ•ല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.സണ്‍, ബി. ഡി. ഒ. സി.എസ്.അനു തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനാപുരത്ത് കൃഷി വകുപ്പിന്റെ സഹകരണത്തോടെ  തണല്‍ വൃക്ഷങ്ങളും ഫലവൃക്ഷത്തൈകളും  ബ്ലോക്ക് പരിസരത്തു നട്ടു . പ്രസിഡന്റ് അനന്ദവല്ലി, വൈസ് പ്രസിഡന്റ് ആരോമലുണ്ണി, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.
അഞ്ചലില്‍  പി. എസ്. സുപാല്‍ എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി വകുപ്പില്‍ നിന്ന് ലഭ്യമാക്കിയ 10 ഫലവൃക്ഷ തൈകള്‍ ബ്ലോക്ക് അങ്കണത്തില്‍ നട്ടു. ബ്ലോക്ക് പരിധിയിലെ നാല് കര്‍ഷകര്‍ക്കും ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. 3000 വൃക്ഷത്തൈകള്‍  ഗ്രാമപഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യും.  പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖത്തലയില്‍ എം. നൗഷാദ് എം..എല്‍.എ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍  വൃക്ഷത്തൈ നട്ടു കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു. ജില്ലാ കൃഷി ഫാമില്‍ നിന്ന് 50 ഫലവൃക്ഷ തൈകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിക്കായി  ലഭ്യമാക്കി. ഹരിത കേരളം മിഷന്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം  കാക്കോട്ട്മൂല ഗവണ്‍മെന്റ് മോഡല്‍ യു. പി സ്‌കൂളില്‍ എംഎല്‍എ നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി അഞ്ഞൂറില്‍പരം ഫല വൃക്ഷതൈകള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നട്ടുവളര്‍ത്തി പരിപാലിക്കും. ബ്ലോക്ക് പ്രസിഡന്റ് ബി യശോദ, വൈസ് പ്രസിഡന്റ് എച്ച്. ഹുസ്സൈന്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ഷാഹിദ, ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്,  കൃഷിഭവന്‍ എന്നിവയുടെആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതിദിനാചരണം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസില്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.  ശാസ്താംകോട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കായല്‍  പരിസരങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അങ്കണം  എന്നിവിടങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. പ്രസിഡന്റ് അന്‍സാര്‍ ഷാഹി, ബി.ഡി.ഒ അനില്‍കുമാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.എല്‍.എ.മാരായ കോവൂര്‍ കുഞ്ഞുമോന്‍, പി.സി.വിഷ്ണുനാഥ് എന്നിവര്‍ സംയുക്തമായി ചിറ്റുമലയിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് വൃക്ഷത്തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ജോയിന്റ്  ബി.ഡി.ഒ  എല്‍. ലീന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണ പരിപാടിയുടെ ഉദ്ഘാടനം സുജിത്ത് വിജയന്‍ പിള്ള എം. എല്‍. എ. നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
ഇത്തിക്കരയിലെ 5 ഗ്രാമപഞ്ചായത്തുകളിലും പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രസിഡന്റ് സദാനന്ദന്‍ പിള്ളയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. വൈസ് പ്രസിഡന്റ് സരിത പ്രതാപ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1379/2021)
 

date