Skip to main content

കോവിഡ് സ്‌ക്വാഡ് പരിശോധന 45 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ ( ജൂണ്‍ 5 ) 45 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ മിനിയുടെ നേതൃത്വത്തില്‍ എഴുകോണ്‍, നെടുവത്തൂര്‍, മൈലം എന്നിവിടങ്ങളില്‍  നടത്തിയ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 94 പേര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ്.പുരം പ•ന, തഴവ, തേവലക്കര ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍  നടത്തിയ  പരിശോധനയില്‍ 73 പേര്‍ക്ക് താക്കീത് നല്‍കുകയും എട്ട് പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ കുന്നത്തൂരിലെ പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, മണ്ണൂര്‍ക്കാവ് ഇടവനശ്ശേരി  പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 48 പേര്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ ഇടമണ്‍, ഒറ്റക്കല്‍, തെ•ല കുളത്തൂപ്പുഴ, ആര്യങ്കാവ്, റോസ്മല മേഖലകളില്‍ നടന്ന പരിശോധനയില്‍ 15 പേര്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജേന്ദ്രന്‍ പിള്ള പരിശോധനയില്‍  പങ്കെടുത്തു
ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പത്തനാപുരം, കുന്നിക്കോട്, ഇളമ്പല്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 12 പേര്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1381/2021)
 

date