Skip to main content

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍  പച്ചത്തുരുത്ത് നവീകരണ ഉദ്ഘാടനം 

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനവും പച്ചത്തുരുത്ത് നവീകരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിലും പഞ്ചായത്ത് പച്ചത്തുരുത്തിലും പൊതുസ്ഥലങ്ങളിലും 1000 വൃക്ഷതൈ നട്ട് പരിപാലിക്കുന്നതിനുള്ള ഉദ്ഘാടനമാണ് നടത്തിയത്ത്.  വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജിജി. പി എബ്രഹാം, ടി.മറിയാമ്മ, സാജന്‍ മാത്യു, മറ്റ് ജനപ്രതിനിധകള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date