Skip to main content

ഒരു കോടി ഫലവൃക്ഷത്തൈ വിതരണ, പരിപാലന പദ്ധതി: ജില്ലയില്‍ മണ്ഡലതല ഉദ്ഘാടനങ്ങള്‍ നടത്തി 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പരിപാലനം 2021-22 പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടന്നു. 

ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നമ്മുടെ ആവാസ വ്യവസ്ഥയെ നമുക്ക് പുനസ്ഥാപിക്കാം എന്ന സന്ദേശവും മന്ത്രി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീ ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫലവൃക്ഷ തൈനട്ടു ഫലവൃക്ഷ തൈവിതരണോദ്ഘാടനം നടത്തി. 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഭിലാഷ് വിശ്വനാഥ്, ആരോഗ്യവും വിദ്യഭ്യാസവും സ്ഥിരം സമിതി അധ്യക്ഷ സാലി പുന്നക്കാട്, മറ്റ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അടൂര്‍ നിയോജക മണ്ഡലത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫല വൃക്ഷതൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .പി മണിയമ്മ, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റോഷന്‍ ജേക്കബ്, അഡ്വ.രാജീവ് കുമാര്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ആത്മ ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടര്‍ വിനോജ് മാമ്മന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവല്ല നിയോജക മണ്ഡലത്തില്‍ മാത്യു ടി. തോമസ് എം.എല്‍.എ നെടുമ്പ്രം ഗവ.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ ഫലവൃക്ഷ തെനട്ട്  പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രസന്ന കുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എ പ്രമാടം കൃഷി ഭവന്‍ അങ്കണത്തില്‍ ഫല വൃക്ഷ തൈനട്ടു  ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വിഅമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനീത്, ബ്ലോക്ക് അംഗങ്ങളായ ശ്രീകല നായര്‍,  ജിജി സജി, കെ.ആര്‍ പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാന്നി നിയോജകമണ്ഡലത്തില്‍ അഡ്വ.പ്രമോദ് നാരായണന്‍ എം.എല്‍.എ തോട്ടമണ്ണിലെ കര്‍ഷകനായ ശശിധരന്റെ പുരയിടത്തില്‍ ഫലവൃക്ഷ തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തോട്ടമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ്ജ് എബ്രഹാം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date