Skip to main content

പച്ചത്തുരുത്ത്- നവകേരള സ്മരണികക്ക് തുടക്കമായി 

 

 

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച പച്ചത്തുരുത്ത് നവകേരള സ്മരണികക്ക് തുടക്കമായി. കൊയിലാണ്ടി ആർ.എസ്.എം.എസ്.എൻ.ഡി.പി കോളജിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. കാനത്തിൽ ജമീല എംഎല്‍എ പച്ചത്തുരുത്ത് ഉദ്ഘാടനം നിർവഹിച്ചു. 
ഒരു എംഎല്‍എ യുടെ പരിധിയിൽ ഒരു പച്ചത്തുരുത്ത് എന്ന രീതിയിലാണ് നവകേരള സ്മരണിക ഒരുങ്ങുന്നത്. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത്‌ സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോളജിന്റെ 50 സെന്റോളം സ്ഥലമാണ് ഇതിനായി മാറ്റിവെച്ചത്. നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

കോളജ് പരിസരത്ത് നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.  നഗരസഭ വൈസ് ചെയര്‍മാൻ അഡ്വ.കെ. സത്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്ത്, വാർഡ് കൗൺസിലർ സുമതി കെ.എം, ഹരിത കേരളം മിഷൻ ജില്ല കോർഡിനേറ്റർ പി പ്രകാശ്, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. സുജേഷ് സി.പി, നാച്ചർ ക്ലബ് കോർഡിനേറ്റർ ഡോ. മിനി എബ്രഹാം, ജെ.പി.സി എം.ജി.എൻ.ആർ.ഇ.ജി.എസ് ടി.എം മുഹമ്മദ് ജാ, നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എ.ഇ ആദിത്യ ബി.ആർ, ഹരിത കേരളം മിഷൻ ആർ.പി നിരഞ്ജന എം.പി തുടങ്ങിയവർ പങ്കെടുത്തു.

date