Skip to main content

ഫലവൃക്ഷതൈ വിതരണം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലതല വൃക്ഷതൈ  വിതരണം അഡ്വ. ടി. സിദ്ദിഖ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന  ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിസംരക്ഷണസന്ദേശവും മുഖ്യപ്രഭാഷണവും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രഘുകുമാര്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് സ്‌കറിയ കെ. എസ്, വികസനകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ സുധാകരന്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ രാജിവര്‍ഗ്ഗീസ് മുട്ടില്‍ കൃഷിഓഫീസര്‍ കെ.ടി ശ്രീകാന്ത്   എന്നിവര്‍ സംസാരിച്ചു.

date