Skip to main content

സംഭരണ ശേഷി അഞ്ച് കോടി ലിറ്റര്‍

കാസര്‍കോട് ജില്ല നേരിടുന്ന ജലപ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തിഗെ അനോടി പള്ളം അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. പുത്തിഗെ പഞ്ചായത്തിലെ മുഖാരിക്കണ്ടത്ത് സ്ഥിതി ചെയ്യുന്ന അനോടിപള്ളത്തിന് ഏതാണ്ട് അഞ്ച് കോടി ലിറ്റര്‍ സംഭരണശേഷിയാണുള്ളത്. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പള്ളം, മേഖലയിലെ ഏറ്റവും വലിയ ജലസംഭരണിയാണ്.  മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും നാശത്തിന്റെ വക്കിലെത്തിയ ഈ പ്രകൃതിദത്ത ജലസംഭരണി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്. അഭിവൃദ്ധിപ്പെടുത്തലിന്റെ ഭാഗമായി പള്ളത്തില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി. ചുറ്റും സംരക്ഷണ വേലിയും സ്ഥാപിച്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായാണ് 200 വൃക്ഷത്തൈകള്‍ നട്ടത്.  ഭാവിയില്‍ പദ്ധതി ടൂറിസം വികസനത്തിന്റെ ഭാഗമായി ആകര്‍ഷണ മേഖലയായി മാറും.

കാസര്‍കോട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് പദ്ധതിക്കായി തുക ലഭ്യമാക്കിയത്. സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പള്ളം അഭിവൃദ്ധിപ്പെടുത്തുക വഴി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കുള്ള ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും. കൂടാതെ പാരിസ്ഥിതിക ഉന്നമനവും ലക്ഷ്യമിടുന്നു

date