Skip to main content

പൂച്ചെടി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു

ഹോസ്ദുര്‍ഗ് ജില്ലാ ജയിലില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി  കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത വൃക്ഷതൈ നട്ടു. തുടര്‍ന്ന് ജയിലിലിലെ പൂച്ചെടികളുടെ വിത്തുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. ജയില്‍ സൂപ്രണ്ട് കെ.വേണു, അസി. സൂപ്രണ്ട് സുമ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.വി.സന്തോഷ്, സരോദ്.എം, അസി. പ്രിസണ്‍ ഓഫീസര്‍മാരായ കെ.പ്രദീപന്‍, കെ.വി.വിജയന്‍. സുര്‍ജിത്ത്.കെ, ശശിധരന്‍, സ്മിത.കെ, ഗായത്രി.കെ എന്നിവര്‍ പങ്കെടുത്തു.

date