Skip to main content

പുതിയ ബസ് സ്റ്റാന്റില്‍ അലങ്കാര ചെടികള്‍ പിടിപ്പിച്ച് കാസര്‍കോട് നഗരസഭ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുതിയ ബസ്സ്റ്റാന്റ് സര്‍ക്കിളില്‍ അലങ്കാര ചെടികള്‍ വെച്ചു പിടിപ്പിച്ച് കാസര്‍കോട് നഗരസഭ. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, വികസന ചെയര്‍മാന്‍ അബ്ബാസ് ബിഗം, ആരോഗ്യ  ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മരാമത്ത് ചെയര്‍മാന്‍ സിയാന ഹനീഫ്, കൗണ്‍സിലര്‍മാരായ  അബ്ദുല്‍ റഹ്മാന്‍ ചക്കര, മജീദ് കൊല്ലമ്പാടി, സൈനുദ്ദീന്‍ തുരുത്തി, സക്കീന മൊയ്തീന്‍, സെക്രട്ടറി മനോഹര്‍.കെ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, എച്ച്.ഐ മാരായ ജിതേഷ് കുമാര്‍, അജീഷ്, രൂപേഷ്, മധു, രാജേഷ് എന്നിവര്‍ സംബന്ധിച്ചു.  സന്ധ്യാരാഗം ഓപ്പണ്‍ തീയറ്ററില്‍ പച്ചതുരുത്ത് ഒരുക്കി. ഗവ. ജനറല്‍ ആശുപത്രി, ആയുര്‍വ്വേദ ആശുപത്രി, ഹോമിയോ ആശുപത്രി, വിവിധ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും കുടുംബശ്രീ, ഹരിത കര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലും തൈകള്‍ നട്ട് പിടിപ്പിക്കുയും ശുചീകരണം നടത്തുകയും ചെയ്തു. വിദ്യാനഗര്‍ ബി.സി. റോഡ് ജംഗ്ഷനില്‍ വ്യാപാരി വ്യവസായ സമിതിയും  നഗരസഭ തൊഴിലാളികളും ചേര്‍ന്ന് ശുചീകരണം നടത്തി.

date