Skip to main content

എന്‍എസ്എസ് പരിസ്ഥിതി ദിനാചരണം : ജില്ലാതല ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍  നടന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ നിര്‍വ്വഹിച്ചു. പച്ചപുതപ്പിക്കാം മണ്ണിനെ എന്ന പേരില്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം  തുടക്കമിട്ടത്.  പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 52 യൂണിറ്റുകളിലെ 2500 വളണ്ടിയര്‍മാര്‍ വീടുകളില്‍ വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുകയും യൂണിറ്റുകള്‍ പരിസ്ഥിതി ബോധം ജനിപ്പിക്കുന്ന വെബിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ജി എച്ച് എസ് എസ് ബല്ല ഈസ്റ്റില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ ലത അധ്യക്ഷയായി. എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ വി ഹരിദാസ്, പ്രിന്‍സിപ്പല്‍ പി എം ബാബു , ഹെഡ്മാസ്റ്റര്‍ ജോയ് സി.സി, അഡ്വ വേണുഗോപാല്‍, സി പ്രവീണ്‍ കുമാര്‍, കെ.വി രതീഷ്, സുധാകരന്‍ നടയില്‍ എന്നിവര്‍ സംസാരിച്ചു.

date