Skip to main content

സ്‌കോൾ കേരള: 2020-22 ബാച്ച് ഹയർസെക്കണ്ടറി ഒന്നാംവർഷ ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ്സ്

സ്‌കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് 2020-22 ബാച്ചിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ക്ലാസ്സുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ ഓൺലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. സ്‌കൂളുകളുടെ സൗകര്യാർത്ഥം ആവശ്യമെങ്കിൽ തീയതികളിൽ മാറ്റം വരുത്താം. വിശദാംശങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റിലുള്ള ജില്ലാ ഓഫീസർ ഇൻ-ചാർജ്ജുമാരുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.
പി.എൻ.എക്സ് 1804/2021

date