Skip to main content

ഡെയറി പ്രൊമോട്ടർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള  അപേക്ഷ ക്ഷണിക്കുന്നു

 

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2021-2022 പ്രകാരമുള്ള തീറ്റപുൽ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി ഫീൽഡ് തലത്തിൽ ആവ ശ്യമായ പ്രവർത്തനങ്ങൾ നടത്തി ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പ്രതി മാസം 7500 രൂപ ഇൻസെന്റീവ് നിരക്കിൽ പ്രൊമോട്ടർമാരെ നിയമിക്കുന്നു.   കരാർ അടിസ്ഥാനത്തിൽ 8 മാസ ക്കാലയളവിലേയ്ക്ക് താൽക്കാലികമായി ചമ്പക്കുളം, മാവേലിക്കര, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ ക്ഷീര വികസന യൂണിറ്റുകളിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത - 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. പ്രായം - 18 നും 50 നും മദ്ധ്യ. അപേക്ഷകൻ പ്രസ്തുത ബ്ളോക്കിലെ സ്ഥിര താമസക്കാരനായിരിക്കണം. ഇതേ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താൽപര്യമുളളവർ അപേക്ഷയും അനുബന്ധരേഖകളും ജൂൺ 16 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട ക്ഷീരവികസന ഓഫീ സിൽ ലഭ്യമാക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക ജൂൺ 18 ന് ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫീ സിൽ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച ജൂൺ 23 പകൽ 11 മണി മുതൽ കല്ലുപാലം മേലുവളളിൽ ബിൽഡിംഗിൽ സ്ഥിതിചെയ്യുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനുമായി ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date