Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി ചടയമംഗലം ബ്ലോക്ക് തല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു

വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കുന്നതിനായി  കൃഷിവകുപ്പ് നടപ്പിലാക്കിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ചടയമംഗലം ബ്ലോക്ക്തല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.
ബ്ലോക്ക്  പരിധിയിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍ എന്നിവ വിതരണം ചെയ്യും. അതത് പഞ്ചായത്തുകളിലെ കൃഷി ഓഫീസുകള്‍ മുഖേനയാണ് ഇവ നല്‍കുന്നത്. എട്ട് ഗ്രാമപഞ്ചായത്തുകളിലുമായി പച്ചക്കറി വിത്തുകളുടെ 40000  പാക്കറ്റുകളും രണ്ട് ലക്ഷം തൈകളും നല്‍കും. ഒന്നര ലക്ഷം തൈകള്‍  ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി 50000 ശൈത്യകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. വഴുതന, മുളക്, വെണ്ട, അമര, പയര്‍, തക്കാളി എന്നിങ്ങനെ ആറിനം തൈകളാണ് ഓരോ  കര്‍ഷകനും ലഭ്യമാക്കുക. ചീര ഉള്‍പ്പെടെയുള്ളവയുടെ വിത്തുകളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.  കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിത്തുകള്‍, തൈകള്‍ എന്നിവ നല്‍കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഹരി.വി.നായര്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജലക്ഷ്മി,  കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1475/2021)
 

date