Skip to main content

കെ എസ് ഇ ബി  കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കെ എസ് ഇ ബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കോ 9496011431 എന്ന കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിലെ കണ്‍ട്രോള്‍  റൂം നമ്പറിലേക്കോ വിളിക്കാവുന്നതാണ്.  വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് അതത് സെക്ഷന്‍ ഓഫീസുകളിലേക്കും അറിയിക്കാം.  കോവിഡ് സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ കെ എസ് ഇ ബി ഓഫീസുകളില്‍ നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.  

date