Skip to main content

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തകഴിയിൽ തുടക്കമായി

 

ആലപ്പുഴ :  ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തകഴിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എസ്. അജയകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജു, മിനി, പുഷ്പമ്മ ചെറിയാൻ, ശശാങ്കൻ തകഴി കൃഷിഭവൻ അംഗങ്ങളായ പി. പ്രശാന്ത്, വി. എസ്. പൂജ എന്നിവർ പങ്കെടുത്തു.

date