Skip to main content

എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ

സംസ്ഥാനത്ത് പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിർദേശങ്ങൾക്കു പുറമേ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ. (ജൂൺ 15, 22 തീയതികളിൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്, സംസ്ഥാനത്തിനു മുഴുവൻ ബാധകമായ മാർഗനിർദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല)*

ഓഫീസ് അക്കൗണ്ട് ജോലികൾക്കായി ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എല്ലാ പരീക്ഷകളും ശനി, ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും നടത്താം.

'എ' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. മറ്റുള്ളവർക്ക് വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി.

ആരാധനാലയങ്ങളിൽ പരമാവധി 15 പേരിൽ കവിയാതെ, കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും.

അക്ഷയ കേന്ദ്രങ്ങൾ, ജനസേവനകേന്ദ്രങ്ങൾ എന്നിവയടക്കം എല്ലാ കടകളും സ്ഥാപനങ്ങളും എല്ലാദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാർ/തൊഴിലാളികളുമായി പ്രവർത്തിക്കാം.

ഓട്ടോറിക്ഷ, ടാക്സി എന്നിവ ഓടിക്കാം. ടാക്സിയിൽ ഡ്രൈവറെക്കൂടാതെ മൂന്നുപേർക്കും ഓട്ടോറിക്ഷയിൽ ഡ്രൈവറെക്കൂടാതെ രണ്ടു പേർക്കും യാത്രചെയ്യാം. കുടുംബാംഗങ്ങൾ സഞ്ചരിക്കുമ്പോൾ ഈ നിയന്ത്രണം ബാധകമല്ല.

ബിവറേജസ് കോർപറേഷൻ, ബാറുകൾ ടേക്ക് എവേ രീതിയിൽ മാത്രം പ്രവർത്തിക്കാം. തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ ആപ് വഴി സമയക്രമം ഏർപ്പെടുത്തണം.

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പർക്കം ഒഴിവാക്കി ഔട്ട്ഡോർ സ്പോർട്സ് അനുവദിച്ചിട്ടുണ്ട്.

ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ എന്നിവയ്ക്ക് ടേക്ക് എവേ, ഓൺലൈൻ/ഹോം ഡെലിവറി സംവിധാനത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം. ഹോംഡെലിവറി രാത്രി 9.30 വരെ അനുവദനീയം.

വീട്ടുജോലിക്കാർക്ക് യാത്രാനുമതി

'ബി' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. മറ്റുള്ളവർക്ക് വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി.

ആരാധനാലയങ്ങളിൽ പരമാവധി 15 പേരിൽ കവിയാതെ, കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ എല്ലാദിവസവും പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാർ/തൊഴിലാളികളെ ഉപയോഗിച്ച് പ്രവർത്തിക്കാം.

അക്ഷയ കേന്ദ്രങ്ങൾക്കും ജനസേവനകേന്ദ്രങ്ങൾക്കും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.

എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.

ബിവറേജസ് കോർപറേഷൻ, ബാറുകൾ ടേക്ക് എവേ രീതിയിൽ പ്രവർത്തിക്കാം. തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ ആപ് വഴി സമയക്രമം ഏർപ്പെടുത്തണം.

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പർക്കം ഒഴിവാക്കി ഔട്ട്ഡോർ സ്പോർട്സ് അനുവദിച്ചിട്ടുണ്ട്.

ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ എന്നിവയ്ക്ക് ടേക്ക് എവേ, ഓൺലൈൻ/ഹോം ഡെലിവറി സംവിധാനത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.

വീട്ടുജോലിക്കാർക്ക് യാത്രാനുമതി

'സി' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. മറ്റുള്ളവർക്ക് വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് എല്ലാദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ  പ്രവർത്തിക്കാം. വിവാഹ ആവശ്യത്തിനായുള്ള കടകൾ(ജൂവലറി, തുണിക്കട, ചെരുപ്പുകട), വിദ്യാർഥികൾക്കുള്ള കടകൾ(ബുക്കുകൾ), അറ്റകുറ്റപ്പണി നടത്തുന്ന കടകൾ എന്നിവയ്ക്ക് വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാർ/തൊഴിലാളികളുമായി പ്രവർത്തിക്കാം.

ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ എന്നിവയ്ക്ക് ടേക്ക് എവേ, ഓൺലൈൻ/ഹോം ഡെലിവറി സംവിധാനത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.

'ഡി' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക കർശന നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ ബാധകം. ജൂൺ ഏഴിനും 10നും ഇറക്കിയ സർക്കാർ ഉത്തരവുകളിലെ നിയന്ത്രണങ്ങൾ ബാധകം.

date