Skip to main content

കുടുംബശ്രീ ജലജീവന്‍ പദ്ധതി തെരഞ്ഞെടുപ്പ്

ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണ  ഭവനങ്ങളിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍  ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍  എന്നിവരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ  അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും  40 വയസ് കവിയാത്തവരും ആയിരിക്കണം.

ടീം ലീഡര്‍:-വിദ്യാഭ്യാസ യോഗ്യത :  എംഎസ്ഡബ്ല്യൂ/ എംഎ സോഷ്യോളജി. പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍:- വിദ്യാഭ്യാസ യോഗ്യത: ബിടെക്/ ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്). പ്രവൃത്തി പരിചയം: ഗ്രാമവികസനം/  ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍:- വിദ്യാഭ്യാസ യോഗ്യത : ബിരുദം. പ്രവൃത്തി പരിചയം: ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതികളില്‍  കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.

       താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ) കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, പത്തനംതിട്ട കളക്‌ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 13 വൈകുന്നേരം അഞ്ച്. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ  9645323437  എന്ന നമ്പറിലോ ബന്ധപ്പെടുക.

date