Skip to main content

സമം ലോഗോ പ്രകാശനം ഇന്ന് (ജൂലൈ 7)

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക വകുപ്പ് സമം എന്ന പേരിൽ ഒരുക്കുന്ന സാംസ്‌കാരിക ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടിയുടെ  ലോഗോ പ്രകാശനം  ഇന്ന് (ജൂലൈ 7) സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സെക്രട്ടേറിയേറ്റ്  അനെക്‌സ്-2 ലെ ലയം ഹാളിൽ  രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ 'സമം' - ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് നിർവഹിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ രൂപരേഖാ പ്രകാശനവും ഇതോടൊപ്പം നടക്കും. ചടങ്ങിൽ സമം സംഘാടകരായ പ്രൊഫ. സുജാ സൂസൻ ജോർജ്ജ്, മായ. എൻ., പ്രൊഫ. വി. കാർത്തികേയൻ നായർ, പ്രമോദ് പയ്യന്നൂർ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ് 2189/2021

date