Skip to main content

വായനാപക്ഷാചരണ നിറവില്‍ ജില്ലാ സാക്ഷരത മിഷന്‍

 

 

 

ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴുവരെ നീണ്ടുനിന്ന വായനാപക്ഷാചരണ കാലയളവില്‍ വിപുലമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുമായി ജില്ലാ സാക്ഷരത മിഷന്‍.  തുല്യത പഠിതാക്കളെ പങ്കെടുപ്പിച്ച് ഉപന്യാസ രചന, വായനമത്സരം തുടങ്ങിയവയും നഗരസഭ, ബ്ലോക്ക് തലങ്ങളിലായിവായനയുമായി ബന്ധപ്പെട്ട് സെമിനാറുകളും നടത്തി.

ജില്ലാതല ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്റെ അധ്യക്ഷതയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.എം.വിമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, ജില്ലാ സാക്ഷരത മിഷന്‍ കോഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, അസി.കോഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചേളന്നൂര്‍ ബ്ലോക്ക് തല സെമിനാര്‍ പ്രസിഡന്റ് കെ.പി.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  രാമനാട്ടുകര, ഫറോക്ക് നഗരസഭകളുടെ  സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയര്‍മാന്‍മാരായ ബുഷ്‌റ റഫീഖ്, അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

വടകര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഡോ.വി.ശിവാനന്ദന്‍ എംപി യും മുക്കം നഗരസഭയില്‍ ചെയര്‍മാന്‍ വി.ടി.ബാബുവിന്റെ അധ്യക്ഷതയില്‍ ലിന്റോ ജോസഫ് എംഎല്‍എയും കൊടുവള്ളി ബ്ലോക്കില്‍ പ്രസിഡന്റ് ബാബു കളത്തൂരിന്റെ അധ്യക്ഷതയില്‍ എം.കെ.മുനീര്‍ എംഎല്‍എയും പന്തലായനി ബ്ലോക്കില്‍ പ്രസിഡന്റ് പി.ബാബുരാജിന്റെ അധ്യക്ഷതയില്‍ കാനത്തില്‍ ജമീലയും സെമിനാറുകള്‍ ഉദ്ഘാടനം ചെയ്തു.  

കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ ഡോ.ബീന ഫിലിപ്പും കൊടുവള്ളി നഗരസഭയില്‍ ചെയര്‍മാന്‍ വെള്ളറ അബ്ദുറഹ്മാനും പയ്യോളി നഗരസഭയില്‍ വടക്കയില്‍ ഷഫീഖും കൊയിലാണ്ടി നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ടും സെമിനാറുകള്‍ ഉദ്ഘാടനം ചെയ്തു.  

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.പി.ബാബു, കെ.പി.ഗിരിജ, എം.എന്‍.ശ്രീലത, ബാബു നെല്ലൂളി, സജിത പൂക്കാടന്‍, കെ.പി.വനജ, വി.കെ.അനിത എന്നിവര്‍ ബ്ലോക്ക് തല സെമിനാറുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

date