Skip to main content

ഉപഭോക്തൃ സംരക്ഷണ സമിതി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം

 

 

 

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത ഉപഭോക്തൃ, സന്നദ്ധ സംഘടന പ്രതിനിധികളായി ഒരു വനിതയടക്കം അഞ്ച് അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തുന്നത്.  കര്‍ഷകര്‍, ഉല്‍പാദകര്‍, വ്യാപാരിവ്യവസായികള്‍ എന്നിവരുടെ പ്രതിനിധികളായി നാല് അംഗങ്ങളേയും അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളായി അഞ്ച് പേരെയും ജില്ലയിലെ ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റ് മൂന്ന് അംഗങ്ങളേയും കൂടി ഉള്‍പ്പെടുത്തും. താല്‍പ്പര്യമുള്ള സംഘടനകളും വ്യക്തികളും ജൂലൈ 20 നകം  ബന്ധപ്പെട്ട രേഖകള്‍ സഹിതം നാമനിര്‍ദ്ദേശം നല്‍കണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2370655.

date