Skip to main content

ജില്ലാ ആസൂത്രണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

 

ജില്ലാ ആസൂത്രണ സമിതിയിലേയ്ക്ക് ജില്ലാപഞ്ചായത്തില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. പി.എം.അഹമ്മദ്, ഷീന പറയങ്ങാട്ടില്‍, കെ.എസ്. ജയ, ലത ചന്ദ്രന്‍, വി.എസ്. പ്രിന്‍സ്, ജെനീഷ് പി.ജോസ്, ലീല സുബ്രഹ്മണ്യന്‍, കെ.വി. സജു, സുഗത ശശിധരന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. 
ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ എസ്. ഷാനവാസ് വരണാധികാരിയായി. ഏകകണ്ഠമായാണ് എല്ലാ അംഗങ്ങളേയും തിരഞ്ഞെടുത്തത്. ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മിനി കെ.ആര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date