Skip to main content

ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കായികക്ഷമതാ പരിശീലനം

 

 പഴഞ്ഞി   ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്  യൂണിറ്റ്, പഴഞ്ഞി ലൈബ്രറി, ട്രാക്ക്  പി എസ് സി കോച്ചിങ്  സെൻറർ അക്കിക്കാവ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കുള്ള സൗജന്യ  കായികക്ഷമതാ  പരിശീലനം പഴഞ്ഞി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.  സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, സിവിൽ പോലീസ് ഓഫീസർ, എക്സൈസ് ഓഫീസർ, ഫോറസ്റ്റ് ഓഫീസർ എന്നീ തസ്തികകളിലെ ആൺ - പെൺ ഉദ്യോഗാർത്ഥികൾക്കുള്ള സൗജന്യ കായിക ക്ഷമതാ പരിശീലനമാണ് ആരംഭിക്കുന്നത്. താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ: 8075028883, 9746610913

date