Skip to main content

ഹോമിയോപ്പതി വകുപ്പിൽ നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ ഒഴിവുകൾ

ജില്ലയിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നു. കേരള പി.എസ്.സി അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ജി.എൻ.എം ആണ്് നഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. കേരള സർക്കാർ അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി  എന്നിവയിലൊന്നാണ് ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. പത്താംതരത്തിൽ കുറയാത്ത യോഗ്യതയും എ ക്ലാസ് ഹോമിയോപ്പതി ഡോക്ടറോടൊപ്പം രണ്ട് വർഷത്തിൽ കുറയാത്ത സേവന പരിചയവുമുള്ളവർക്ക് അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും പ്രവൃത്തി പരിചയവും സംബന്ധിക്കുന്ന രേഖകൾ സഹിതം ജൂലൈ 16ന് വൈകീട്ട് അഞ്ചിനകം dmohomoeoksd@kerala.gov.in ലേക്ക് അപേക്ഷിക്കണം. രേഖകൾ പരിശോധിച്ച് ഉദ്യോഗാർഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ  അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04672206886

date