Skip to main content

സമ്പൂർണ ഓൺലൈൻ പഠന സൗകര്യമൊരുക്കി കാസർകോട് ഗവ. അന്ധവിദ്യാലയം

കാസർകോട് ഗവ. അന്ധവിദ്യാലയത്തിൽ ഓൺലൈൻ പഠനത്തിനു സ്മാർട്ഫോൺ  സൗകര്യം ഇല്ലാതിരുന്ന 14 കുട്ടികൾക്കു സൗജന്യമായി സ്മാർട്ഫോണുകൾ നൽകി. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ കെ.വി വിതരണോദ്ഘാടനം നിർവഹിച്ചു. ഐ.എം.എ കാസർകോട്് ഘടകം, കാഞ്ഞങ്ങാട് ആനന്ദാശ്രമം, മുട്ടത്തോടി സർവീസ് സഹകരണ ബാങ്ക്, ജുവന്റസ് സാമൂഹിക മാധ്യമ കൂട്ടായ്മ, സ്പെഷ്യൽ ടി.ടി.സി സെന്റർ  പൂർവ വിദ്യാർഥികൾ, ചെറുതാഴം രാഘവപുരം സഭായോഗം  തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ ഐ.എം.എ പ്രസിഡന്റ്. ഡോ. ബി.നാരായണ നായിക്, ഡോ. ബി.എസ്  റാവു, ഡോ. എ.വി ഭരതൻ, ഡോ. ജനാർദ്ദന നായിക് , ഇ. അബൂബക്കർ ഹാജി, പി. നാരായണൻ, രാജേഷ്ബാബു എന്നിവർ സംസാരിച്ചു.
 

date