Skip to main content

സാമൂഹ്യനീതി വകുപ്പിൻ്റെ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം 

 

 സാമൂഹൃനീതി വകുപ്പ് നടപ്പാക്കുന്ന  സഹചാരി, വിജയാമൃതം   പദ്ധതികളിലെ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  

സർക്കാർ, എയ്ഡഡ്, പ്രൊഫഷണൽ വിദ്യാലയങ്ങളിലെ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി സംഘങ്ങൾ 2021-22 വർഷത്തിൽ നടത്തിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിയ സേവനത്തിന്‍റെയും അടിസ്ഥാനത്തിൽ നൽകുന്നതാണ്  സഹചാരി പദ്ധതി പുരസ്ക്കാരം.

പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും സ്ഥാപന മേധാവിയുടെ ശുപാർശയും  ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കണം. 

അംഗീകൃത ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്സുകളിൽ 2021-22 വർഷത്തിൽ  ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് വിജയാമൃതം പദ്ധതിയിൽ പുരസ്കാരം നൽകുന്നത്.  അപേക്ഷാ ഫോറം Sjd.kerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ സാമൂഹ്യ നീതി ഓഫീസിലും  ലഭിക്കും. ഫോൺ: 04812563980

date