Skip to main content

സീറ്റ് ഒഴിവ്

 

പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കീഴില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ - മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 6 മുതല്‍ 9 വരെ ക്ലാസുകളില്‍ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കുറയാത്ത പട്ടിക വര്‍ഗ്ഗ, പട്ടിക ജാതി, ജനറല്‍ വിഭാഗങ്ങളില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് വരുമാന പരിധി ഇല്ല. ആറാം ക്ലാസില്‍ 20, 7ല്‍ 8, 8ല്‍ 3, 9ല്‍ ഒന്ന് എന്നിങ്ങിനെയാണ് ഒഴിവുകള്‍ ഉള്ളത്. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍ ക്ലാസിലെ  മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ അയക്കേണ്ട വിലാസം- സീനിയര്‍ സൂപ്രണ്ട്,എംആര്‍.എസ് ചാലക്കുടി, കോടശ്ശേരി. പി.ഒ, തൃശൂര്‍ ജില്ല - 680721.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 15.08.2021.

date