Skip to main content

ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക് പ്രവേശനത്തിന് 14 വരെ അപേക്ഷിക്കാം

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള എട്ട് മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 14 വൈകിട്ട് മൂന്ന് മണിവരെ www.ihrdmptc.org വഴി അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം 14 ന് വൈകിട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.2211/18

 

date