Skip to main content
വിദ്യാര്‍ഥികള്‍ക്കായുള്ള പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയായ ചെര്‍ക്കള ജി.എച്ച്.എസ്.എസില്‍  വിത്തുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍. 

 ഓണത്തിന് ഒരു മുറം പച്ചക്കറി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്     പച്ചക്കറി വിത്ത് വിതരണം ചെയ്തു 

     'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അഞ്ചുതരം പച്ചക്കറി വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റ് ജില്ലയിലെ 1,80,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.  ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ്  സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ്  വിത്ത്പായ്ക്കറ്റുകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍ ഫാമുകളില്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷ തൈകളും വിതരണം ചെയ്തു.  
    വിദ്യാര്‍ഥികള്‍ക്കായുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള ജി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സജിനിമോള്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്, സുഷമ എന്നിവര്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷ തൈകളുടെ വിതരണം നിര്‍വഹിച്ചു. കൃഷി അസി. ഡയറ്കര്‍ എം.വി കൃഷ്ണസ്വാമി, ചെര്‍ക്കള ജി.എച്ച്.എസ്.എസ് സിനിയര്‍ അസിസ്റ്റന്റ് ടി.എ സമീര്‍, ഷീന, ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അതുല്യ എസ്.കുമാര്‍ സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഗിരിജാ കുമാരി നന്ദിയും പറഞ്ഞു.

    

date