Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

 

 

 

ടെലിവിഷന്‍ ജേണലിസത്തില്‍ കെല്‍ട്രോണ്‍ നടത്തുന്ന ഓണ്‍ലൈന്‍, ഓഫ്ലൈന്‍  ആന്റ്  ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം.  പ്രായ പരിധി  30 വയസ്സ്. മാദ്ധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.  അപേക്ഷ ഓഗസ്റ്റ് 10നകം  ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്,  റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്,കോഴിക്കോട് 673002. വിശദവിവരങ്ങള്‍ക്ക്  :  6238840883,  8137969292.

date