Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. 20നും 30നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക്  അഭിമുഖത്തില്‍ പങ്കെടുക്കുവാനുള്ള ദിവസവും സമയവും ലഭിക്കും.  പുതിയതായി രജിസ്‌ട്രേഷന്‍ നടത്താനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും ജൂലൈ 26 ന് വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി ഫോണില്‍ ബന്ധപ്പെട്ട് പേരുവിവരങ്ങള്‍ നല്‍കണം.

date