Skip to main content

ദൃഷ്ടി: ജില്ലാ പോലീസ് മേധാവിയോട് നേരിട്ട് പരാതി പറയാം

പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം.ജൂലൈ 23 മുതല്‍  എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്. സംസ്ഥാന പോലീസ് മേധാവിയുടെ നാമനിര്‍ദേശ പ്രകാരം ആരംഭിച്ച ദൃഷ്ടി പദ്ധതിയുടെ ഭാഗമായാണിത്.

date