Skip to main content

ചന്ദനം മുറിച്ചു കടത്തുന്നതിനിടയില്‍ യുവാക്കള്‍ പിടിയില്‍

പാണ്ടി റിസര്‍വ് വനത്തില്‍ നിന്നും മുറിച്ചു കടത്തുകയായിരുന്ന ചന്ദന തടികളുമായി അഞ്ച് യുവാക്കളെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. കുണ്ടാര്‍ സ്വദേശി സുകുമാരന്‍, പാണ്ടി വയലിലെ മധു.പി, സുധീഷ് , നാരായണന്‍ , ആയംപറയിലെ ശ്രീകാന്ത് എന്നിവരെയാണ് ബന്തടുക്ക എസ് എപ് ഒ ആര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ശിവകീര്‍ത്തി, രമിത. എന്‍, അലീഷ ജോര്‍ജ്, വാച്ചര്‍മാരായ സുധീഷ്.പി, മുഹമ്മദ് അഷ്റഫ്, സനല്‍, ഡ്രൈവര്‍ ബിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.  കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും ചന്ദന മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കാസര്‍കോട്  റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ സോളമന്‍ ടി ജി പറഞ്ഞു.

 

date