Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ധനസഹായ പദ്ധതികള്‍: അപേക്ഷ ക്ഷണിച്ചു      

 ജില്ലാ സാമൂഹ്യനീതി ഓഫീസ് വഴി ഭിന്നശേഷിക്കാര്‍ക്ക്  നല്‍കുന്ന വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പായ  വിദ്യാകിരണം, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിനുളള ധനസഹായമായ പദ്ധതിയായ വിദ്യാജ്യോതി, തീവ്ര വെല്ലുവിളികള്‍ നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന വിധവകള്‍ക്ക് സ്വയംതൊഴിലിനുളള ധനസഹായമായ സ്വാശ്രയ പദ്ധതി, ഭിന്നശേഷിക്കാരുടെ  പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കുമുള്ള വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളിലെ ചികിത്സാ ധനസഹാമായ പരിരക്ഷ, ഭിന്നശേഷിക്കാര്‍ക്കുള്ള വിദൂര വിദ്യഭ്യാസ ധനസഹായം, ഭിന്നശേഷിക്കാരിയായ മാതാവിന് പ്രസവാനന്തരം കുഞ്ഞിനെ പരിചരിക്കുന്നതിനുള്ള ധനസഹായമായ മാതൃജ്യോതി   എന്നീ പദ്ധതികളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം.  അപേക്ഷകള്‍  അനുബന്ധരേഖകളും ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജിന്റെ പകര്‍പ്പും സഹിതം ആഗസ്റ്റ് 31നകം ജില്ലാസാമൂഹ്യ നീതി ഓഫീസില്‍ നേരിട്ടോ  ജില്ലാസാമൂഹ്യനീതി ഓഫിസര്‍, സിവില്‍സ്റ്റേഷന്‍, പി.ഒ വിദ്യാനഗര്‍, കാസര്‍കോട്  എന്നവിലാസത്തില്‍ തപാല്‍ വഴിയോ ലഭ്യമാക്കണം. ഫോണ്‍: 04994-255074

date