Skip to main content

കാത്തിരിപ്പിന് വിരാമം; ഡേവിസിന് ജി.എസ്.ടി റീഫണ്ട് ലഭിക്കും

------------
ജി.എസ്.ടി റീഫണ്ടിനു വേണ്ടി കാത്തിരുന്ന ഡേവിസ് ലൂയിസിനു മുന്നില്‍ പരിഹാരത്തിന്‍റെ വാതില്‍ തുറന്നു. വ്യവസായ  മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച
മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലാണ് ചങ്ങനാശേരിയിലെ  ഹൈറേഞ്ച് റബർ ആൻഡ് കയർ പ്രൊഡക്ട്സ്  ഉടമയായ ഡേവിസിന്‍റെ  പരാതിക്കു പരിഹാരമായത്.

ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ്‌  റബർ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഡേവിസിൻ്റെ സ്ഥാപനം. റീഫണ്ടായി 12.47 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. 

ഇലക്ട്രോണിക് ലെഡ്ജറിലെ സാങ്കേതിക തടസം മൂലമാണ് തുക ലഭിക്കാൻ കാലതാമസമുണ്ടായത്.

2017 മുതൽ പരിഹാരം തേടുന്ന ഇദ്ദേഹത്തിൻ്റെ പരാതിയിൽ  ഉടൻ നടപടിയെടുക്കാൻ  ഉദ്യോഗസ്ഥരോട്  മന്ത്രി നിർദ്ദേശിച്ചു.

date