Skip to main content

സതീഷിന് സബ്സിഡിയായി ലഭിച്ചത് 10.88 ലക്ഷം രൂപ

 

വ്യവസായ മന്ത്രി പി. രാജീവിൻ്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ  വയലാ  സ്വദേശി സതീഷ് അഗസ്റ്റിന് സബ്സിഡി ഇനത്തില്‍ ലഭിച്ചത് 10,88,774 രൂപ.  രണ്ടു വർഷം മുൻപാണ് സതീഷ് കടപ്ലാമറ്റം പഞ്ചായത്ത് ഒൻപതാം വാർഡിൽ ക്ലെൻ സോ ഹൈജീൻ സൊല്യൂഷൻസ് എന്ന പേരിൽ ഡിറ്റർജൻ്റ് കമ്പനി ആരംഭിച്ചത്.

എൻ്റപ്രണർ സപ്പോർട്ട് പദ്ധതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ്  ജില്ലാ  വ്യവസായ കേന്ദ്രത്തിൽ നിന്നും സബ്സിഡി അനുവദിച്ചത്. സോപ്പ് പൊടി, ബാർ സോപ്പ്, ക്ലീനിംഗ് ലോഷൻസ്, ഡിഷ് വാഷ് ബാർ എന്നിവയാണ് സ്ഥാപനം  പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ആറ് പേരാണ് ജോലി ചെയ്യുന്നത്.

date