Skip to main content

കാരുണ്യ എൻ്റർപ്രൈസസിന് 11.89 ലക്ഷം രൂപയുടെ സഹായം

 

നവസംരംഭകർക്കായുള്ള സഹായം ലഭിക്കുന്നതിനായി പാലാ ചേർപ്പുങ്കൽ കാരുണ്യ എൻ്റർപ്രൈസസ് സമര്‍പ്പിച്ച അപേക്ഷയില്‍ മീറ്റ് ദ് മിനിസ്റ്റര്‍ പരിപാടിയില്‍ തീര്‍പ്പായി. 

വ്യവസായ വകുപ്പിൻ്റെ എൻ്റർപ്രണർ സപ്പോർട്ട് സ്കീമിൽ നിക്ഷേപ സഹായമായി 11,89,052 രൂപ അനുവദിച്ചു കൊണ്ടുള്ള കത്ത് സ്ഥാപനത്തിന്‍റെ നിക്ഷേപകരിൽ ഒരാളായ റോയി ജോസഫിന് വ്യവസായ മന്ത്രി പി. രാജീവ് കൈമാറി. 

മൂലധനത്തിൻ്റെ 20 ശതമാനമാണ് സബ്സിഡിയായി നൽകുന്നത്. 2018 ഓഗസ്റ്റിലാണ് നിക്ഷേപ സഹായത്തിന് കാരുണ്യ എൻ്റർപ്രൈസസ് അപേക്ഷ നൽകിയത്. അന്ന് നോൺ വൂവൺ കാരി ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനമായിരുന്നു. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സ്ഥാപനം പ്രതിസന്ധിയിലായി.

 യന്ത്രങ്ങൾ ചെറിയ തോതിൽ പരിഷ്കരിച്ച് സ്ഥാപനം ഒരു മാസത്തിനു ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ചു. പേപ്പർ കാരി ബാഗുകൾ, സ‍ഞ്ചികള്‍, കോട്ടൺ കാരി ബാഗുകൾ, ഡിസ്പോസിബിൾ സർജിക്കൽ മാസ്ക്  എന്നിവയാണ് ഇപ്പോൾ ഇവിടെ നിർമ്മിക്കുന്നത്.  

എട്ടു തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാലായി ചുരുങ്ങി. പ്രതിസന്ധിഘട്ടത്തില്‍ ലഭിച്ച സര്‍ക്കാര്‍ സഹായം വലിയ ആശ്വാസമാണെന്ന് റോയ് പറഞ്ഞു.

date