Skip to main content

വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത; മഞ്ഞ അലെർട്ട്

 

ആലപ്പുഴ: ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആലപ്പുഴ ജില്ലയിൽ വ്യാഴം, വെള്ളി (ജൂലൈ 22,23) ദിവസങ്ങളിൽ  മഞ്ഞ  അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. കേരള തീരത്ത് ജൂലൈ 22ന് രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 29 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. മത്സ്യബന്ധനയാനങ്ങളും ഉപകരണങ്ങളും സുരക്ഷിതമാക്കണം. ജൂലൈ 25 വരെ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും ജില്ല കളക്ടർ അറിയിച്ചു. തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാറിലും ജൂലൈ 23 വരെയും തെക്കു കിഴക്കൻ അറബിക്കടലിലും മധ്യതെക്ക് ബംഗാഹറ ഉൾക്കടലിലും തെക്ക്-പടിഞ്ഞാറൻ മധ്യ-പടിഞ്ഞാറൻ വടക്കൻ അറബിക്കടലിലും ജൂലൈ 25 വരെ ശക്തമായ കാറ്റിന് സാധ്യയുള്ളതിനാൽ ഇവിടങ്ങളിലും മത്സ്യബന്ധനത്തിന് പോകരുത്.

date