Skip to main content

ജില്ലയിൽ 969 പേർക്ക് കോവിഡ്; 535 പേർക്ക് രോഗമുക്തി

 

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.32 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച(ജൂലൈ 21) 969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 535 പേർ രോഗമുക്തരായി. 10.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 205545 
പേർ രോഗമുക്തരായി. 9926 പേർ ചികിത്സയിലുണ്ട്.

220 പേർ കോവിഡ് ആശുപത്രികളിലും 1654 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6573 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 211 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 2447 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1907 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 28244 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 9385 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്
 

date